കണ്ണൂര്‍: ഗ്രന്ഥസുഗന്ധം 2017 ന്റെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാന ഗ്രന്ഥകാരസമിതി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പി.കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിന്റെ 75-ാം ജന്മവാര്ഷികവും നോവല്‍ സെമിനാറും എനിക്കിഷ്ടപ്പെട്ട ദേവിന്റെ നോവല്‍ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.ഒ.ജി.മലപ്പട്ടത്തിന്റെ അധ്യക്ഷതയില്‍ പ്രൊഫ.ദാസന് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രബന്ധ രചനയില്‍ പുരുഷവിഭാഗത്തില്‍ എ.ഇ.ഗോവിന്ദന് നമ്പൂതിരി, കെ.വി.ജയപ്രകാശ് ബക്കളം, എം.ആര്.വടേശ്വരം എന്നിവരും വനിതാ വിഭാഗത്തില്‍ വി.എന്‍.രമണി, ഷസ്ന സുബൈര്‍ ഉമ്മന്‍ പി, ടി.വത്സലകുമാരി എന്നിവരും പൊതുവിഭാഗത്തില്‍ ലീന മാണിക്കോത്ത്, വിനീത മുരിങ്ങേരി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പി.ഭാരതി ടീച്ചര്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി. നോവലിസ്റ്റ് അനിയന് കാവാലം സ്വാഗതവും പ്രേമരാജന്‍ ആര്‍പ്പാത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: