കണ്ണൂര്‍: സംസ്ഥാന പുരാരേഖാ വകുപ്പ് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച റിക്കാര്‍ഡ് മാനേജ്മെന്റ് പരിശീലനം കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്വന്തം രാജ്യത്തിന്റെ ഭൂതകാല ചരിത്രം എന്തെന്നറിയാനുള്ള ഔത്സുക്യം നാം അല്പമെങ്കിലും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ പുരാരേഖ മ്യൂസിയത്തില്‍ ഒരു കോടി താളിയോല ഗ്രന്ഥങ്ങളുണ്ടെങ്കിലും അത് സന്ദര്‍ശിക്കാന്‍ പഠനയാത്ര നടത്തുന്ന വിദ്യാര്‍ഥികള്‍ പോലും താല്പര്യം കാണിക്കാത്തത് ഖേദകരമാണ്. വിലമതിക്കാനാവാത്ത ഈ രേഖകള്‍ വിദേശികള്‍ അദ്ഭുതത്തോടെയാണ് കാണുന്നത്. ആ മ്യൂസിയത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. സ്കൂളുകളില്‍ ഹെറിറ്റേജ് ക്ലബുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഫലം കണ്ടുതുടങ്ങുന്നതായും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ ഇ.ബീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മുഖ്യാതിഥിയായി. സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി.ബിജു, ആര്‍കൈവിസ്റ്റ് ആര്.സജികുമാര്‍, യു.ബാബുഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: