ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു: അഭിനന്ദനം പ്രധാനമന്ത്രീ

Monday 18 December 2017 5:32 pm IST

ന്യൂദല്‍ഹി: ഗുജറാത്തില്‍ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരേ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ശത്രുഘ്നന്‍ സിന്‍ഹ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ട്വിറ്ററില്‍ സിന്‍ഹ ഇങ്ങനെ കുറിച്ചു: ”വിശ്രമമില്ലാത്ത, ആത്മാര്‍ത്ഥത മുറ്റിയ, ഊര്‍ജ്ജസ്വലമായ പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം. മഹാ തന്ത്രങ്ങളുടെ ശില്‍പ്പി ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും അരുണ്‍ ജെയ്റ്റ്ലിക്കും ഹിമാചലിലേയും ഗുജറാത്തിലേയും സമ്പൂര്‍ണ്ണ വിജയത്തിന് അഭിനന്ദനങ്ങള്‍. ബിജെപി വിജയിക്കട്ടെ.”

”ഹിമാചലില്‍ നേടിയ വിജയത്തിന്, വളര്‍ന്നു വരുന്ന യുവ സേനയിലെ ജെ.പി. നദ്ദയ്ക്കും അനുരാഗ് താക്കൂര്‍ എന്നിവര്‍ക്ക് അഭിനന്ദനം.”

”സ്പോര്‍ട്സ്മാന്‍ സ്പിരിട്ടും നാഷണല്‍ സ്പിരിട്ടും കണക്കിലെടുത്ത് കോണ്‍ഗ്രസിനെയും പുതിയ യുവ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അഭിനന്ദിക്കണം, ഏറെ പരിമിതികള്‍ ഉണ്ടായിട്ടും എക്സിറ്റ് പോളുകളുടെ കണക്കുകള്‍ തെറ്റിച്ച പ്രകടനത്തിന്. ജനാധിപത്യം നീണാള്‍ വാഴട്ടെ.”