പാനൂര്‍: പി.കെ.കുഞ്ഞനന്തന് വീണ്ടും പാനൂര്‍ ഏരിയാകമ്മറ്റിയില്‍. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തനെ ഇക്കുറിയും ഏരിയാകമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. 2014 ല്‍ കുഞ്ഞനന്തനെ ഏരിയാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് അന്ന് ഏറെ ചര്‍ച്ചയുമായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎം കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ അംഗീകരിക്കുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഭരണസംവിധാനം ഉപയോഗിച്ച് അനധികൃതമായി പരോളിലിറങ്ങുന്ന കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ ചട്ടം ലംഘിച്ച് പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ കെകെ.രമ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. കൊലപാതകികള്‍ക്കും അക്രമികള്‍ക്കും പാര്‍ട്ടി സ്ഥാനം നല്കി രാഷ്ട്രീയത്തിന് പുതിയൊരു മാനം നല്‍കുകയാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: