ശ്രീകണ്ഠപുരം: വയക്കര ബ്ലാത്തൂര്‍ റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. എന്‍എസ്എസ് മേഖല കമ്മറ്റി ചെയര്മാന് മധു തൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. എം.വി.സന്തോഷ്, എ.വി.കൃഷ്ണന്, കെ.പി.ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്കി.
ശ്രീകണ്ഠപുരം നഗരസഭയിലെ കണിയാര്‍വയല്‍, വയക്കര, ബാലങ്കരി ഭാഗങ്ങളിലുള്ളവര്‍ക്ക് ബ്ലാത്തൂര്‍ മേഖലയുമായി ബന്ധപ്പെടാന്‍ ഏറെ പ്രയോജനപ്പെടുന്ന റോഡിനെ അധികൃതര്‍ അവഗണിക്കുകയാണെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര് ഉപരോധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: