ചെറുതോണി(ഇടുക്കി): ആര്‍ച്ച്ഡാമിന്റെ ചുമരില്‍ ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ ഷോ തുടങ്ങാന്‍ വൈദ്യുതിവകുപ്പിന്റെ നീക്കം. 26 കോടി രൂപ ചെലവില്‍ 500 അടി ഉയരവും 400 അടി വീതിയുമുള്ള അണക്കെട്ടിന്റെ വെള്ളയടിച്ച ചുമരിലായിരിക്കും ലേസര്‍ ഷോ. കെഎസ്ഇബി ഹൈഡല്‍ ടൂറിസമാണ് പദ്ധതിയുടെ പ്രാംരഭ നടപടികളുമായി മുന്നോട്ട് പോകുന്നത്.
ആയിരം പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ സംവിധാനം അണക്കെട്ടിന് മുന്നിലായി സ്ഥാപിക്കും. സമീപത്തായി രണ്ടേക്കര്‍ വിസ്തൃതിയോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്ലാസ് അക്വേറിയം നിര്‍മ്മിക്കും. ഇതിന് മുകളിലൂടെ സന്ദര്‍ശകര്‍ക്ക് നടന്നുകാണാനുള്ള രീതിയിലാവും രൂപകല്‍പ്പന. അണക്കെട്ടിന്റെ അടിഭാഗത്ത് എത്തുന്ന സഞ്ചാരികളെ കേബിള്‍കാര്‍ വഴി കുറവന്മലയിലെ വൈശാലി ഗുഹയില്‍ എത്തിക്കുന്ന പദ്ധതിയും ആലോചനയിലുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കമ്പനി, ഹൈഡല്‍ ടൂറിസം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. പദ്ധതി സജീവ പരിഗണനിയില്‍ ഉള്ളതായും നിര്‍മ്മാണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും ഡാം സേഫ്ടി ചീഫ് എഞ്ചിനീയര്‍ അനില്‍കുമാര്‍ ആര്. ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: