മജീദിയ ശുപാര്‍ശകള്‍ നടപ്പാക്കിയത് 341 സ്ഥാപനങ്ങള്‍

Tuesday 19 December 2017 2:30 am IST

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും ഇതര പത്ര ജീവനക്കാര്‍ക്കുമുള്ള മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയത് ഇന്ത്യയിലെ 341 പത്ര സ്ഥാപനങ്ങളാണെന്ന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ ലോക്‌സഭയില്‍ അറിയിച്ചു.

ശേഷിക്കുന്ന പത്ര സ്ഥാപനങ്ങളില്‍ കൂടി വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച അവലോകനം നടത്തുന്നതിന് ഗവണ്‍മെന്റ് ഒരു കേന്ദ്ര നിരീക്ഷണ സമിതിയെയും നിയോഗിച്ചിരുന്നു. കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനായി പ്രാദേശിക യോഗങ്ങളും ചേര്‍ന്നിരുന്നു.