ലഹരി വസ്തുക്കള്‍: നടപടി വേണം

Tuesday 19 December 2017 2:30 am IST

കോട്ടയം: ക്രിസ്തുമസ് – പുതുവത്സരത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പാന്‍മസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്തി കൊണ്ടുവരാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മദ്യവര്‍ജ്ജന ബോധവത്ക്കരണ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

കേരള മദ്യവര്‍ജ്ജന ബോധവത്ക്കരണ സമിതി സംസ്ഥാന സമ്മേളനം മേയ് 18,19 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന യോഗം രക്ഷാധികാരി ഡോ. തോളൂര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സോമന്‍ പാമ്പായിക്കോട് അദ്ധ്യക്ഷനായി. നാസര്‍ ഹമീദ്, വട്ടിയൂര്‍ക്കാവ് സദാനന്ദന്‍, പി.കെ. രാഘവന്‍, ആദിത്യകുമാര്‍ മാനത്തുശ്ശേരില്‍, രാജേഷ് ചാന്നാനിക്കാട്, എന്‍.കെ. മോഹന്‍ദാസ് ഇടമണ്‍, ഗിരിജാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.