ചാണ്ടിയുടെ ഹര്‍ജി: സിംഗിള്‍ ബെഞ്ച് പിന്മാറി

Tuesday 19 December 2017 2:30 am IST

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഇതിന്മേല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവും ചോദ്യം ചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സിംഗിള്‍ ബെഞ്ച് പിന്മാറി. മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും.

കേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എഴുതിയ കത്ത് അന്വേഷണ കമ്മിഷന്‍ ടേംസ് ഒഫ് റഫറന്‍സ് മറികടന്ന് നിയമവിരുദ്ധമായി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ നിരീക്ഷണങ്ങള്‍ മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.