ഹോം » ഭാരതം » 

കേന്ദ്രത്തിലേത്‌ തരംതാണ സര്‍ക്കാര്‍: മനേക

June 18, 2011

ന്യൂദല്‍ഹി: ലജ്ജയില്ലാത്ത സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നതെന്ന്‌ ബിജെപി എംപി മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാരിന്‌ എത്രത്തോളം താഴാന്‍ സാധിക്കുമെന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ്‌ ദല്‍ഹിയില്‍ യോഗാ ഗുരു രാംദേവിനെതിരെ നടന്ന അതിക്രമം.
നുണ പറച്ചില്‍ പതിവാക്കിയ, ലജ്ജയില്ലാത്ത സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ജൂണ്‍ അഞ്ചിന്‌ യോഗാ ഗുരു രാംദേവിനെതിരെ പോലീസ്‌ രാംലീല മൈതാനത്തില്‍ നടത്തിയ അതിക്രമം ഇതിനുള്ള വ്യക്തമായ ഉദാഹരണമാണ്‌. അനുവാദം വാങ്ങിയതിനുശേഷമാണ്‌ രാംദേവ്‌ സത്യഗ്രഹം ആരംഭിച്ചത്‌. ഒരു സന്യാസിയ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്കും നേരെ ലാത്തി ചാര്‍ജ്ജ്‌ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ലജ്ജാകരം തന്നെ, ഇന്നലെ ബദൗനില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ മനേക പറഞ്ഞു.
കോടിക്കണക്കിന്‌ ജനങ്ങളാണ്‌ പോലീസ്‌ നടപടി മാധ്യമങ്ങളിലൂടെ കണ്ടത്‌. നിരവധി ആളുകള്‍ക്ക്‌ സംഭവത്തില്‍ പരിക്കേറ്റു. സംസാരിക്കുന്നതിനു മുന്‍പ്‌ ചിന്തിക്കാത്ത വ്യക്തിയാണ്‌ ദ്വിഗ്‌ വിജയ്സിംഗ്‌. അദ്ദേഹത്തിന്‌ പ്രത്യേക അജന്‍ഡകളുണ്ട്‌. അദ്ദേഹം സംസാരിക്കുന്നത്‌ മറ്റാര്‍ക്കൊക്കെയോ വേണ്ടിയാണെന്നത്‌ അണ്ണാഹസാരെക്കെതിരെ നടത്തിയ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതായും മനേക അറിയിച്ചു.

Related News from Archive
Editor's Pick