റോത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക്സിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡല്‍. സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ലെങ്കിലൂം ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം നേടിയത്. പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പിയാണ് വെള്ളി നേടിയത്. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിന്റെ പി.എന്‍. അജിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ ആതിര കെ. ആറുമാണ് വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: