മാഡ്രിഡ്: ലൂയി സുവാരസിന്റെയും പൗളീഞ്ഞോയുടെയും ഇരട്ട ഗോള്‍ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് മിന്നും ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ ഡിപോര്‍ട്ടീവോയെ തകര്‍ത്തു. സുവാരസ് 29, 47 മിനിറ്റുകളിലും പൗളീഞ്ഞോ 41, 75 മിനിറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഡീ പോര്ട്ടിവോയെക്കാള് ഏറെ മുന്നിട്ടുനിന്നത് ബാഴ്സയായിരുന്നു. എന്നാല്‍ ഡീ പോര്‍ട്ടീവോ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ബാഴ്സയെ തടഞ്ഞത്. വിജയത്തോടെ ബാഴ്സലോണ 16 കളികളില്‍ നിന്ന് 42 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് മുന്നിലാണ് ബാഴ്സ.
മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ 1-0ന് സെല്‍റ്റ വീഗോയെയും ഗിറോണ ഇതേ മാര്‍ജിനില്‍ ഗറ്റാഫെയെയും തോല്‍പ്പിച്ചപ്പോള്‍ ലാസ് പല്‍മാസ്-എസ്പാനിയോള്‍ കളി 2-2ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: