ആലപ്പുഴ: സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും നവോത്ഥാന ദൃശ്യസന്ധ്യയും സ്കൂള്‍കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും 19ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും.
വൈകിട്ട് 4.30ന് ഉദ്ഘാടനം എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിക്കും. നഗരസഭ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷനാകും. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ലെനില്‍ രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
സംഘാടകസമിതി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വാഗതം ആശംസിക്കും.
ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് ഭാരത് ഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന ദൃശ്യസന്ധ്യ കലാപരിപാടി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: