ആലപ്പുഴ: അഞ്ചുമാസമായി പെന്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 20ന് റോഡ് ഉപരോധിക്കും. അമ്പലപ്പുഴ കച്ചേരിമുക്കില്‍ നടക്കുന്ന സമരം ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്യും. ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസി പെന്‍ഷനും ശമ്പളവൂം കൃത്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലേറിയശേഷം പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി ഇ.ബി. വേണുഗോപാല്‍, ജില്ലാ ട്രഷറര്‍ എ.പി. ജയപ്രകാശ്, യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍, സെക്രട്ടറി വി. രാധാകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: