അമ്പലപ്പുഴ: നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ പാര്‍ക്കിങിന്റെ മറവില്‍ പകല്‍കൊള്ള എന്ന് ആക്ഷേപം. പുറക്കാട് പഞ്ചായത്ത് സ്രാമ്പിക്കടവില് താജുദ്ദീന്റെ പക്കല്‍ നിന്നും വാഹന പാര്‍ക്കിങിന്റെ പേരില്‍ അനധികൃതമായി ചാര്‍ജ്ജ് ഈടാക്കിയതായി പരാതി.
നാട്ടില്‍ നിന്നും ബന്ധുവിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി എട്ട് മിനിട്ടിനുള്ളില്‍ തിരികെ വെളിയില്‍ എത്തിയ താജുദ്ദീന്റെ പക്കല്‍ നിന്നും അറുപതു രൂപ ഫീസായി വാങ്ങി. തര്‍ക്കിച്ചതിന്റെ പേരില്‍ വാഹനം പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദൂരെ നിന്നും യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇവരെയും ലഗേജുകളും ഇറക്കി പത്തു മിനിട്ടു കൊണ്ട് ഒരിക്കലും വെളിയില്‍ എത്താല്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് അനധികൃതമായ ഫീസ് ഈടാക്കി പാര്‍ക്കിങ് ഏജന്‍സി തീവെട്ടി കൊള്ള നടത്തുന്നത്. തന്റെ പക്കല്‍ നിന്നും അധിക ഫീസ് ഈടാക്കിയതിനും ആക്ഷേപിച്ചതിനും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കുവാന് തയാറാകുകയാണ് താജുദ്ദീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: