ആലപ്പുഴ: ജിഎസ്ടിയുടെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കുക, കൊള്ളയും ചൂഷണവും തടയുക എന്ന മുദ്രാവാക്യവുമായി ബിജെപി തുടക്കം കുറിച്ചിരിക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായ ഉപഭോക്തൃ സദസ്സ് 21 ന് രാവിലെ 10ന് ആലപ്പുഴ കല്ലുപാലം ജങ്ഷനില്‍ സമീപം നടക്കും.
ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.സോമന് അദ്ധ്യക്ഷനാകും. മേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരന്, സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ഡി. അശ്വനി ദേവ് എന്നിവര്‍ പ്രസംഗിക്കും.
24 വരെ പഞ്ചായത്ത്, മുനിസിപ്പല്‍, ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉപഭോക്തൃ സദസ്സ് സംഘടിപിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: