ഹോം » പ്രാദേശികം » കാസര്‍കോട് » 

കുമ്പള റയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി

July 17, 2011

കാഞ്ഞങ്ങാട്‌: കനത്ത മഴയെ തുടര്‍ന്ന്‌ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കില്‍ രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകുന്നു. രണ്ട്‌ വീടുകള്‍ തകര്‍ന്നു. പനത്തടി ഗ്രാമത്തിലെ പത്തനടുക്കം മാലിങ്കനായക്‌, മാച്ചിപ്പള്ളി ബേബി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. കാസര്‍കോട്‌ താലൂക്കിലും പുഴകളിലും ജലനിരപ്പ്‌ ഉയര്‍ന്നു. കുമ്പളയില്‍ റെയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന്‌ യാത്രക്കാരും ജീവനക്കാരും വലഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനെ തുടര്‍ന്ന്‌ വെള്ളം ഒലിച്ചുപോകാന്‍ സൌകര്യമില്ലാത്തതിനാല്‍ ഫ്ളാറ്റ്‌ ഫോറം വരെ വെള്ളം ഉയര്‍ന്നു. റെയില്‍വെസ്റ്റേഷന്‍ റോഡും വെള്ളത്തിനടിയിലായി. ഇന്നലെ പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുകയാണ്‌. കാഞ്ഞങ്ങാട്‌: കഴിഞ്ഞ രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ താലൂക്കില്‍ പരക്കെ കൃഷിനാശം. കിഴക്കന്‍ മലയോരങ്ങളായ പനത്തടി, കോടോംബേളൂറ്‍, പാണത്തൂറ്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോടുകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്‌. മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കാഞ്ഞങ്ങാട്‌ സൌത്ത്‌ ഗവ: ഹൈസ്ക്കൂള്‍ ഗ്രൌണ്ടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ സ്കൂളിലേക്കു പോകാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വെള്ളത്തില്‍ നീന്തേണ്ട സ്ഥിതിയാണ്‌. റെയില്‍വെ പാളത്തിനരികിലുള്ള ഈ സ്കൂളിണ്റ്റെ ഭാഗത്ത്‌ ഓവു ചാലുകളില്ലാത്തതാണ്‌ വെള്ളം ഉയരാന്‍ കാരണം. തൈക്കടപ്പുറം പള്ളിക്കര, അജാനൂറ്‍ കടല്‍ തീരങ്ങളിലും കടല്‍ക്ഷോഭവും ശക്തമായിട്ടുണ്ട്‌. കാഞ്ഞങ്ങാട്‌ മത്സ്യമാര്‍ക്കറ്റിലെ മലിനജലവും റെയില്‍വെ സ്റ്റേഷനിലെ മലിനജലവും റോഡിലേക്ക്‌ ഒലിച്ചിറങ്ങുന്നത്‌ പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാകുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. കാര്യങ്കോട്‌ പുഴ കരകവിഞ്ഞിട്ടുണ്ട്‌. പുഴത്തീരത്തുള്ള വീടുകളില്‍ ഏത്‌ സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്‌. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കയ്യൂറ്‍, ചിമേനി, ഈസ്റ്റ്‌ ഏളേരി പഞ്ചായത്തുകളില്‍ കനത്ത കൃഷിനാശമുണ്ടായി. റബ്ബര്‍, കവുങ്ങ്‌, തെങ്ങ്‌, വാഴ, കശുമാവ്‌, കുരുമുളക്‌ എന്നിവ കാറ്റില്‍ നിലംപൊത്തി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick