മുണ്ടക്കയം: കഞ്ചാവ് അടി വസ്ത്രത്തിനുളളില്‍ സൂക്ഷിച്ചു യാത്ര ചെയ്ത ആനപാപ്പാന് വാഹന പരിശോധനക്കിടയില്‍ എക്സൈസിന്റെ പിടിയിലായി. വൈക്കം, മറവന്‍ തുരുത്ത്, അപ്പകോട്ട് ലക്ഷം വീട് കോളനിയില്‍ വിനീത് രാജന്(29)നെയാണ് മുണ്ടക്കയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഡി.സതീഷിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ എക്സൈസ് ചോദ്യം ചെയ്യുന്നതിനിടയില്‍ അടവസ്ത്രത്തിനുളളില് ഒളിപ്പിച്ച നിലയില്‍ കഞ്ചാവു കണ്ടെത്തുകയായിരുന്നു. അസി.ഇന്‍സ്പെക്ടര്‍ കെ.പി.മുഹമ്മദ് ഹനീഫ, പ്രിവന്റീവ്ഓഫീസര്‍മാരായ പി.എ.നജീബ്, രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിമേഷ്, സമീര്‍, ഷാനുകൃഷ്ണ, അജിമോന് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: