പൊന്‍കുന്നം: നിര്‍മാണം പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷനു സമീപം പഴയ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്ത സ്ഥലം കാടുകയറി ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും താവളമായി. ഇതിന് സമീപമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉപജില്ല ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന് മുന്‍വശം ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ്. ഇഴജന്തുക്കളുള്ള കാടിന് അടിയില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കുമുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും സിവില്‍ സ്റ്റേഷന് തുറന്ന് കൊടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കരാറുകാരന് പണി പൂര്‍ത്തിയാക്കി പോയതിനാല്‍ സിവില്സ്റ്റേഷന് പരിസരത്തെ കാടുകള്‍ വെട്ടിനീക്കണമെങ്കില് പൊതുമരാമത്ത് വിഭാഗം തീരുമാനമെടുക്കണം. കാടും പടലും എത്രയും വേഗം വെട്ടി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: