ഹോം » പ്രാദേശികം » കോട്ടയം » 

വൈക്കം ക്ഷേത്രത്തിന്‌ സുരക്ഷ ശക്തമാക്കി

July 17, 2011

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പോലീസ്‌ നീരിക്ഷണം ശക്തമാക്കി.രാമായണ മാസാചരണ ദിനത്തില്‍ മഫ്തിയിലും മറ്റും പോലീസ്‌ ക്ഷേത്രത്തില്‍ നിലയുറച്ചിരുന്നു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വാന്‍ തിരക്കണ്‌ അനുഭവപ്പെട്ടത്‌. കഴിഞ്ഞ ദിവസം പര്‍ദ്ദയിട്ട സ്ത്രീയുടെ കൂടെ എത്തിയ യുവാവ്‌ ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തിയിരുന്നു ഇയാളെ ഒരു ഭക്തന്‍ കാണിച്ചു നല്‍കിയിട്ടും ചോദ്യം ചെയ്യാതെ വിട്ടയച്ച ക്ഷേത്രത്തിണ്റ്റെ സുരക്ഷാ ചുമതലയുള്ള ഗാര്‍ഡിണ്റ്റെനടപടി വിവാദമായിരുന്നു. ഇതെ തുടര്‍ന്നാണ്‌ ക്ഷേത്രത്തിന്‌ സുരക്ഷാ സംവിധാനം ഒരിക്കിയത്‌. ഇനിയുള്ള ദിവസങ്ങളില്‍ രാത്രികളില്‍ ക്ഷേത്രത്തിന്‌ ചുറ്റും രണ്ട്‌ വാഹനങ്ങളിലായി പോലീസ്‌ റോന്ത്‌ ചുറ്റും. ക്ഷേത്ര ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രഹസ്യന്വേണവിഭാഗം ശേഖിച്ചു തുടങ്ങി.സ്ഥിരം ജീവനക്കാരില്‍ ചിലര്‍ ജോലിക്ക്‌ എത്താതെ പകരക്കാരെ വെയ്ക്കുന്നതായും, സ്ഥലക്കച്ചവടം നടത്തുന്നതായും സുചന ലഭിച്ചിട്ടുണ്ട്‌. ദേവസ്വം വിജിലന്‍സ്‌ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ക്ഷേത്രം ജീവനക്കാര്‍ ഭക്തജനങ്ങളോട്‌ മോശമായി പെരുമാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡിലെ ഉന്നത അധികാരി അറിയിച്ചു.

Related News from Archive
Editor's Pick