ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

മത്സ്യമാര്‍ക്കറ്റിലെ മൊത്ത കച്ചവടം ആറങ്ങാടിയിലേക്ക്‌ മാറ്റുന്നതില്‍ പ്രതിഷേധം

July 17, 2011

കാഞ്ഞങ്ങാട്‌: കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ മലിനീകരണം നേരില്‍ കണ്ട്‌ മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ.വി.ഗംഗാധരന്‍ നഗരസഭയ്ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന്‌ ചേര്‍ന്ന ആരോഗ്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി യോഗം കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ മത്സ്യമൊത്തക്കച്ചവടം ആറങ്ങാടിയിലേക്ക്‌ മാറ്റണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെ ആറങ്ങാടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. നഗരസഭ ഒരു കോടിയോളം രൂപ ചിലവില്‍ നിര്‍മ്മിച്ച കോട്ടച്ചേരിയിലെ മത്സ്യമാര്‍ക്കറ്റിലെ മാലിന്യ പ്രശ്നം തടയാന്‍ നടപടി സ്വീകരിക്കാതെ മാര്‍ക്കറ്റ്‌ മാറ്റാനുള്ള നീക്കം ചെറുക്കുമെന്നാണ്‌ ആറങ്ങാടി നിവാസികള്‍ പറയുന്നത്‌, മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടം ഉയര്‍ത്തി ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ യാഥാര്‍ത്ഥ്യമാക്കിയാല്‍ മലിനീകരണ പ്രശ്നം ഒരു പരിധിവരെ തടയാനാവും. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മാര്‍ക്കറ്റിണ്റ്റെ ശുചീകരണത്തിന്‌ വേണ്ടി മുടക്കുന്നുണ്ടെങ്കിലും മാലിന്യ പ്രശ്നം പരിഹാരമില്ലാതെ നീളുകയാണ്‌. കുമ്മായവും കരിങ്കല്‍ പൊടിയും വിതറി താല്‍ക്കാലിക പരിഹാരമുണ്ടാക്കുന്നതല്ലാതെ ശാശ്വതമായ പരിഹാരത്തിന്‌ നടപടികള്‍ ഉണ്ടാകുന്നില്ല. മാര്‍ക്കറ്റിലെ മലിനജലം റയില്‍വെ സ്റ്റേഷന്‍ സ്ഥലത്തേക്കൊഴുക്കുന്നതിനെതിരെ ദക്ഷിണറയില്‍വെ നഗരസഭയ്ക്ക്‌ മുമ്പ്‌ നോട്ടീസ്‌ അയച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick