ഹോം » കേരളം » 

വയനാട്ടില്‍ ഹര്‍ത്താല്‍; ബസുകള്‍ തടഞ്ഞു

July 18, 2011

കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ ജില്ലയെ അവഗണിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ബന്ദ് വയനാട്ടില്‍ തുടങ്ങി‍. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.

ഹര്‍ത്താലിനിടെ സ്വകാര്യ വാഹനങ്ങളും കല്‍പ്പറ്റ പൊലീസിന്റ അകമ്പടിയോടെ സര്‍വീസ്‌ നടത്തിയ മൂന്നു കെഎസ്‌ആര്‍സി ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വൈത്തിരിയിലും മാനന്തവാടിയിലുമാണ്‌ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത്‌.

സംസ്ഥാനത്തു നാല് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ വയനാടിനെ അവഗണിച്ചെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. ബജറ്റിന്റെ രണ്ടാം ഘട്ടത്തിലും ജില്ലയെ ഒഴിവാക്കി. എന്നാല്‍ ഹര്‍ത്താല്‍ രാഷ്ട്രീയപരമെന്നും ബജറ്റില്‍ വയനാടിനെ പരിഗണിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick