കൂറ്റനാട്: മാനവസേവ മാധവസേവ എന്ന സന്ദേശമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സദാശിവ മാധവ സേവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂരില്‍ മാതൃസദനം ആരംഭിക്കുന്നു.
ഒറ്റപ്പെട്ടുപോകുന്ന അമ്മമാര്‍ക്ക് കൈത്താങ്ങായി അവരെ സംരക്ഷിച്ച് സമൂത്തോടൊപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാതൃസദനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന യോഗം ധര്മഗിരിമഠം സെക്രട്ടറി സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്തു. സദാശിവ മാധവസേവാ ട്രസ്റ്റ് ചെയര്മാന് എ.പി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറിയും ട്രസ്റ്റ് അംഗവുമായ കു.വെ.സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി.
ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയം ചെയര്മാന് വിനയഗോപാല്‍, രവീന്ദ്രനാഥ്, രാമന്,കെ.വി.മനോജ്, കെ.സി.കുഞ്ഞന്‍, എസ്.ബിജുറാം എന്നിവര്‍ സംസാരിച്ചു.
മഹാകവി അക്കിത്തം മുഖ്യരക്ഷാധികാരിയും, കെ.സി.കുഞ്ഞന്‍ ചെയര്‍മാനും, അഡ്വ.കെ.വി.മനോജ് സെക്രട്ടറിയും, വി.എം.ദാമോദരന്‍ ട്രഷററുമായി നിര്‍മ്മാണ സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: