കൊടുങ്ങല്ലൂര്‍: നഗരസഭയില്‍ പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു. വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിയത് ഏതു ഭരണസമിതിയാണെങ്കിലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദ ഭൂമി ടി.വി. ബാബുവും സംഘവും സന്ദര്‍ശിച്ചു. കെപിഎംഎസ് നേതാക്കളായ സി.എ. ശിവന്, വി.എം. പുരുഷോത്തമന്, കെ.വി. സുനില്‍കുമാര്‍, വത്സല നന്ദനന്‍, തങ്കം കുമാരന്, പി.ആര്. ഷാജു, കെ.എ. തമ്പി, താരാനാഥന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: