മാള: പുത്തന്‍ചിറ-മാള ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്ങോള്‍ചിറ പാലത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റിലേ നിരാഹാര സത്യാഗ്രഹം ഇന്നാരംഭിക്കും. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാലം നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് പരാതിക്കിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: