നെടുങ്കണ്ടം: സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നിശമനസേന ഊരിമാറ്റി. രാജകുമാരി മുരിക്കുംതൊട്ടി കണ്ടനാലില്‍ വീട്ടില്‍ കെവിന് ബേസിലി(9) ന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
മോതിരം ഊരുന്നതിനായി രാജകുമാരിയിലെ ജ്വല്ലറികളിലും ആശുപത്രികളിലും കെവിനേയും കൊണ്ട് അച്ഛന് ബേസില്‍ കയറി ഇറങ്ങിയെങ്കിലും യാതൊരു പരിഹാരവും കാണുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നെടുങ്കണ്ടം അഗ്നിശമനസേനയെ സമീപിച്ചതും മോതിരം ഊരിയതും. മോതിരം ഇട്ടതിനെ തുടര്‍ന്ന് കൈവിരല്‍ നീര് വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: