മണ്ണാര്‍ക്കാട്: എടത്തനാട്ടുകരയില്‍ റബര്‍ ഷീറ്റ് ഉണക്കാനുപയോഗിക്കുന്ന പുകപ്പുരക്ക് തീപ്പിടിച്ച് 4 ടണ്ണിലധികം റബര്‍ ഷീറ്റ് കത്തിനശിച്ചു.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
പൂക്കാടംഞ്ചേരി കാപ്പിലകത്ത് വീട്ടില്‍ സെക്കീറിന്റെ വീടിനോട് ചേര്‍ന്നുളള പുകപ്പുരക്കാണ് തീപ്പിടിച്ചത്. ആളപായമില്ല. ഷെഡ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പുലര്‍ച്ചെ പുകപ്പുരയിലെത്തിയ തൊഴിലാളികള്‍ അസാധരാണമായ ചൂട് കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തീ കത്തുന്നത് കണ്ടത്.
തൊട്ടടുട്ട പുകപ്പുരയിലുണ്ടായിരുന്ന റബര്‍ ഷീറ്റുകള്‍ നീക്കം ചെയ്തതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി്. നാട്ടുകാരോടൊപ്പം വട്ടമ്പലത്ത് നിന്നും അഗ്നിശമനസേനയും എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
കടകളില്‍ നിന്നും കര്‍ഷകരില്‍ നിന്നും വാങ്ങുന്ന റബര്‍ ഷീറ്റുകള്‍ സംസ്കരിച്ച് ഗ്രേഡ് തിരിച്ച് വില്‍പ്പന നടത്തുന്ന കേന്ദ്രമാണിത്. ലീഡിങ് ഫയര്മാന് മുരുകനുണ്ണി, ഫയര്മാന്മാരായ പി.കൃഷ്ണദാസ്, ജയകൃഷ്ണന്, സജു, ബിനോയ്, കെ.എച്ച്.അഫ്സല്, പ്രമോദ്, ഹോം ഗാര്‍ഡുമാരായ ബിനോയ്, നാരായണന്‍കുട്ടി, സജിത്ത്ലാല്‍, മുല്ലാസ് എന്നിവരാണ് തീ അണക്കുന്നതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: