പാലക്കാട്: കിന്‍ഫ്രക്ക് ജലം നല്‍കാനാവില്ലെന്ന് ജല വിഭവ വകുപ്പ് സര്‍ക്കാറിന് കത്തു നല്്കിയിട്ടും പദ്ധതിയുമായി ജലഅതോറിറ്റി മുന്നോട്ടു പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ജല വിഭവവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എക്സിക്യുട്ടീവ് എഞ്ചിനയര് പത്മകുമാര്‍ പറയുന്നു. അതേസമയം കിന്‍ഫ്ര പദ്ധതിയെ സംബന്ധിച്ച് ഒന്നുമറിയില്ലെന്ന നിലപാടു സ്വീകരിച്ച ജല അതോറിറ്റി പദ്ധതിക്കു വേണ്ടി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
പൈപ്പിറക്കാന്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ജല അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനയര് ഉഷ രാധാകൃഷ്ണന് വാളയാര്‍ എസ്ഐക്ക് കത്ത് നല്‍കിയതോടെയാണ് അധികൃതരുടെ നിലപാടിനെക്കുറിച്ച് ദുരൂഹത ഉയര്‍ന്നത്. പദ്ധതിക്കായി 28 ലോഡ് പൈപ്പ് ഇറക്കിവെച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: