വടക്കഞ്ചേരി: പുതുവത്സാരാഘോഷത്തിനിടെയുണ്ടായ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. മണപ്പാടം ആലിന് ചുവടില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആലിന് ചുവട് സ്വദേശികളായ ദീപു (30), പ്രതീഷ് (28),വൈശാഖ് ( 22), ഉല്ലാസ് (32), ജയപ്രകാശ് (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ദീപുവിനെയും പ്രതീഷിനെയും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു.
പുതുവത്സരാഘോഷം നടക്കുമ്പോള്‍ അത് വഴി ബൈക്കിലെത്തിയ പുതുക്കോട് അപ്പക്കാട് സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തിയവര്‍ തിരിച്ചുപോയി കൂടുതല്‍ ആളും ആയുധങ്ങളുമായി വന്ന് അക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: