തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍ പറഞ്ഞു. ഭൂരഹിതര്ക്ക്വസ്തു വാങ്ങുന്നതിനുള്ള പദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കിയിട്ട് ഫ്ളാറ്റുകള്‍ നല്‍കുമെന്ന് നല്കിയ വാഗ്ദാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ട് പോയി. നാളിതുവരെ പറഞ്ഞ നിലപാടുകള്‍ പൂര്‍ണ്ണമായി മാറ്റി വാടകകെട്ടിടം നല്‍കാം എന്ന് തദ്ദേശഭരണ മന്ത്രി പറഞ്ഞത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്. ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. മുഖ്യമന്ത്രിയുടെ ചുവട് പിടിച്ച് മേയറും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പദ്ധതിയെ വാനോളം പുകഴ്ത്തിയിരുന്നു. നഗരസവാസികളെ തെറ്റിദ്ധരിപ്പിച്ച മേയറും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഗിരികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: