നെയ്യാറ്റിന്‍കര: ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളിലെ വാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുളള ഷൂട്ടിങ് റെയ്ഞ്ചിന്റെ ഉദ്ഘാടനം ദേശീയ തലത്തിലെ ഷൂട്ടിങ് പരിശീലകനായ സണ്ണി തോമസും തിരുവനന്തപുരം ഡിസിപി ജി. ജയദേവും ചേര്‍ന്ന് നിര്‍വഹിച്ചു. 10 എം എയര്‍ റൈഫിള്‍, 10 എം എയര്‍പിസ്റ്റല്‍ എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ഷൂട്ടിങ് റെയ്ഞ്ചില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
സ്വാതിതിരുനാള്‍ മ്യൂസിയം മുന്‍ ഡയറക്ടറും പണ്ഡിതനുമായ ശശിഭൂഷണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സായികൃഷ്ണയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് ചികിത്സാസഹായം നല്കി. മാനേജിങ് ഡയറക്ടര്‍ രാജശേഖരന്‍നായര്‍, മാനേജര്‍ മോഹനകുമാരന്‍നായര്‍, യുഡിഎസിലെ സിഇഒ രാജഗോപാലന്‍ അയ്യര്‍, അക്കാദമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പാള്‍ രേണുക, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീകല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: