ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് അയ്യപ്പജ്യോതി രഥയാത്ര ഈ മാസം പത്തിന് ആരംഭിക്കും. പത്തിന് രാവിലെ ചൊവ്വര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന അയ്യപ്പജ്യോതി രഥയാത്ര പതിനെട്ട് അയ്യപ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പതിനൊന്നിന് വൈകിട്ട് ശ്രീകണ്ഠന് ക്ഷേത്രത്തില്‍ സമാപിക്കും. പന്ദ്രണ്ടിന് നടക്കുന്ന അയ്യപ്പദര്‍ശന ഉദ്ഘാടന സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പതിമൂന്നിന് ജി.കെ സുരേഷ്ബാബു രചിച്ച ലൗജിഹാദ്, കമ്മ്യൂണിസ്റ്റ് ഭീകരത എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.പതിനാലിന് പൊന്നമ്പലമേട്ടിലെ ജ്യോതി ദര്‍ശന സമയത്ത് കിഴക്കേകോട്ടയില്‍ കൂട്ടശരണം വിളികളോടെ ദേശവിളക്ക് തെളിയിക്കും.പതിനാറിന് അയ്യപ്പസമ്മേളനവും പതിനേഴിന് സമാപനസമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: