തിരുവനന്തപുരം : പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്ന
സഹകരണ വകുപ്പിലെ ഓഡിറ്റര്‍ സുഗതനെയും കുടുംബത്തെയും സഹായിക്കുന്നതിനായി സംസ്ഥാനത്തെ സഹകരണ വകുപ്പിലെ ജീവനക്കാര്‍ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ധനശേഖരണം നടത്തി. ജീവനക്കാര്‍ സമാഹരിച്ച ഏഴു ലക്ഷം രൂപ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് സുഗതന്റെ ഭാര്യ ബിന്ദു സുഗതന് കൈമാറി. ശാരീരിക വൈകല്യത്തെ മനക്കരുത്ത് കൊണ്ട് നേരിട്ട സുഗതന് പുനലൂര്‍ സഹകരണ വകുപ്പ് ഓഫീസില്‍ ഓഡിറ്ററായി ജോലി ചെയ്യുമ്പോഴാണ് പക്ഷാഘാതമുണ്ടായി തളര്‍ന്ന് കിടപ്പിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: