അടിമാലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയ്ക്കൊപ്പം ദേശീയ പതാക. ഡീന്‍ കുരിയാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രയുടെ ഭാഗമായാണ് കമ്പിളികണ്ടം ടൗണില്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ക്കൊപ്പം പോസറ്റില്‍ ദേശീയ പതാക ഇന്നലെ രാവിലെ കാണപ്പെട്ടത് നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസെത്തി പതാക അഴിച്ചു മാറ്റി.
പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയാണെങ്കിലും സംഭവം വിവാദമായതോടെ നേതാക്കള്‍ ന്യായികരണവുമായി രംഗത്തെത്തിയത് പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്തതായി എസ്ഐ എസ്. ശിവലാല്‍ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ആഗസ്റ്റ് 15ന് ഉയര്‍ത്തിയ ദേശീയപതാക സമയബന്ധിതമായി താഴ്ത്താതിരുന്നതിനെത്തുടര്ന്ന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അഴിച്ചു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: