കൊല്ലം: കേരളാ വേടര്സമാജത്തിന്റെ സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബുവിനെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പോലീസില്‍ പരാതിപ്പെട്ടിട്ടും കുറ്റവാളികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. ഡിസംബര്‍ 25ന് പട്ടംതുരുത്തിനടുത്ത് പേഴുംതുരുത്ത് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര സംഘാടകരുടെ ആവശ്യപ്രകാരം വേടര്സമുദായക്കാരായ ആറുപേരെ പങ്കെടുപ്പിച്ച് ഭജനക്ക് എത്തിയതായിരുന്നു. ഇതിനിടെ ബാബുവിനെ സാമൂഹ്യവിരുദ്ധര്‍ വിളിച്ചുകൊണ്ടുപോയി മറവിലേക്ക് മാറ്റിനിര്‍ത്തി ജാതിപ്പേരുവിളിച്ചു മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ വേടര്സമാജം ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തതില് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: