തിരുവനന്തപുരം: ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഖി ദുരന്തബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് കൈമാറി. പൂന്തുറ സെന്റ് തോമസ് ചര്‍ച്ച് ഇടവകയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് മോഡലും ടിവി അവതാരകയും ആയ ശ്രീയ അയ്യര്‍ ആണ് ബഹ്റൈന്‍ ലാല്‍ കേയെര്സിനു വേണ്ടി കിറ്റുകള്‍ കൈമാറിയത്. കൊളോസ്സിയന് കോണ്‍വെന്റ് സിസ്റ്റര്‍ മേഴ്സി അഗസ്റ്റിന്, ഗോപു കിരണ്‍, അരവിന്ദ് മോഹന്‍ദാസ്, നിതിന്‍ നായര്‍, ലാല്‍ കെയെര്‍സ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: