പ്രതിഷേധം ഫലം കണ്ടു; രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു

Friday 5 January 2018 2:00 am IST

ചേര്‍ത്തല: പ്രതിഷേധം ഫലം കണ്ടു. ഗവ. താലൂക്കാശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉടന്‍ ചുമതലയേല്‍ക്കും. അത്യാഹിത വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരെ ഒരാഴ്ച മുന്‍പ് സ്ഥലം മാറ്റിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഇവിടെയെത്തുന്നവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യവുമായിരുന്നു. ഡോക്ടര്‍മാരുടെ അഭാവം മൂലം മൂന്നാം വാര്‍ഡ് അടച്ചുപൂട്ടിയത് രോഗികളെ വലച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മെഡിസന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും രണ്ട് ഡോക്ടര്‍മാരെ ആശുപത്രിയിലേക്ക് നിയമിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.ബി. വിജയകുമാര്‍ എട്ടിന് ചുമതലയേല്‍ക്കും.ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വൈകാതെ ചുമതലയേല്‍ക്കും.