ഹോം » വാര്‍ത്ത » 

നെല്ലിന്റെ താങ്ങുവില കൂട്ടില്ല – കൃഷിമന്ത്രി

July 18, 2011

തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യ ധാന്യത്തിന്റെ പതിനഞ്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതെന്നും കൃഷിമന്ത്രി സഭയെ അറിയിച്ചു.

ജി. സുധാകരന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി. നെല്ലിന്റെ താങ്ങുവില 14 രൂപയില്‍ നിന്നും ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. 2009-2010 കാലയളവില്‍ 5.98 മെട്രിക് ടണ്‍ നെല്ല് മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. എന്നാല്‍ ഉപഭോഗം 40 മെട്രിക് ടണ്ണിന് മുകളിലായിരുന്നുവെന്നും കൃഷിമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ മുന്‍ വര്‍ഷത്തെ ഫീസ് നിരക്ക് മാത്രമേ ഈടാക്കൂ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ രേഖാ മൂലം അറിയിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നല്‍കുന്ന കാര്യത്തിലും തൊഴില്‍ ലഭിക്കുന്ന കുടുംബങ്ങളുടെ കാര്യത്തിലും കുറവുണ്ടായിട്ടുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

കോഴിക്കോട്, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇതുവരെയായും റിസര്‍വ്വ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇത് നേടിയെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ സഭയെ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick