ഹോം » പൊതുവാര്‍ത്ത » 

കൊങ്കണില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

July 18, 2011

രത്നഗിരി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം കൊങ്കണ്‍ വഴിയുള്ള റെ‌യില്‍ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തില്‍ നിന്നും പുറപ്പെട്ടതും കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വരുന്നതും, ഇതുവഴി കടന്നു പോകുന്നതുമായ നിരവധി തീവണ്ടികളുടെ യാത്ര തടസ്സപ്പെട്ടു.

തിരുവനന്തപുരം – ലോക്‍മാന്യ തിലക് നേത്രാവതി എക്സ്പ്രസ് കര്‍വാറിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. മത്സ്യഗന്ധ എക്സ്‌പ്രസ് രത്നഗിരിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്‌പ്രസ് റോഹയിലും എറണാകുളം – നിസാമുദ്ദിന്‍ മംഗള എക്സ്‌പ്രസ് മഡ്ഗാവിലും ബിക്കാനീര്‍ എക്സ്‌പ്രസ് രത്നഗിരിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.

എട്ട് ദിവസമായി ഗോവയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഇന്നലെ രാവീലെ എട്ട് മണിക്കായിരുന്നു ആദ്യ മണ്ണിടിച്ചിലെന്ന് കൊങ്കണ്‍ റെയില്‍‌വേ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിക്ക് രത്നഗിരിക്ക് അടുത്ത് രണ്ടാമതും മണ്ണീടിച്ചിലുണ്ടായി.

ആദ്യ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ നീക്കി പുനരാരംഭിച്ച ട്രെയിന്‍ ഗതാഗതം രണ്ടാമതും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇരു വശത്തും കുടിങ്ങിയ തീവണ്ടികളില്‍ നിന്നും യാത്രക്കാരെ ലക്ഷ്യങ്ങളിലെത്തിക്കാന്‍ റെയില്‍‌വേ ശ്രമം തുടങ്ങിയിട്ടുണ്ട്.

Related News from Archive
Editor's Pick