ഹോം » ലോകം » 

കര്‍സായിയുടെ അനുയായി കൊല്ലപ്പെട്ടു

July 18, 2011

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സഹോദരന്‍ വധിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍സായിയുടെ അടുത്ത അനുയായിയും ഉപദേശകനുമായി അറിയപ്പെടുന്ന ജാന്‍ മുഹമ്മദ് ഖാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ജാന്‍ മുഹമ്മദ് ഖാന്റെ കാബൂളിലെ വസതിയ്ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. തെക്കന്‍ ഉറുസ്‌ഗാന്‍ പ്രവിശ്യയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ ഖാന്റെ വീട്ടിലേയ്ക്ക് തോക്കുധാരികളായ ഭീകരര്‍ പാഞ്ഞുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമികള്‍ ഒരാള്‍ പിടിയിലായെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

കാബൂള്‍ സഭാംഗവും നിയമജ്ഞനുമായ ഹഷാം അത്തന്‍വാളും ആക്രമണത്തില്‍ കൊലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനില്‍ നിന്ന് സേനാ പിന്‍മാറ്റം നടത്തുന്ന നാറ്റോയ്ക്ക് പകരം ബാമിയാന്‍ പ്രവിശ്യയുടെ ചുമതല അഫ്ഗാന്‍ സേന ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.

ചാവേര്‍ ആക്രമണമാണ് ഖാന്റെ വീടിന് നേരെ നടന്നതെന്ന് അഫ്ഗാന്‍ ഭരണകൂടം മാധ്യമവക്താവ് പറഞ്ഞു. എന്നാല്‍ സേനയും തീവ്രവാദികളുമായുള്ള പോരാട്ടം തുടരുകയാണെന്ന് പോലീസ് മേധാവി അറിയിച്ചു.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick