ഹോം » പൊതുവാര്‍ത്ത » 

തെലുങ്കാനയ്ക്ക് ബി.ജെ.പി പിന്തുണ

July 18, 2011

ലണ്ടന്‍: തെലുങ്കാന ജോയിന്റ്‌ ആക്ഷന്‍ കൗണ്‍സിലിന്‌ ബി.ജെ.പിയുടെ പിന്തുണ. ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ്‌ അവിടെ നടന്ന തെലുങ്കാന ഡെവല്‌പമെന്റ്‌ ഫോറത്തിന്റെ ചടങ്ങില്‍ പങ്കെടുക്കവെ പിന്തുണ അറിയിച്ചത്‌.

ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന നയത്തോട്‌ ബി.ജെ.പിയ്ക്ക്‌ അനുകൂല മനോഭാവമാണ്‌. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത്‌ സംബന്ധിച്ച പ്രമേയം ലോക്‌സഭയില്‍ വരുമ്പോള്‍ ബി.ജെ.പി അതിനെ അനുകൂലിക്കുക തന്നെ ചെയ്യും- ഗഡ്കരി സമ്മേളനത്തില്‍ പറഞ്ഞു.

തെലുങ്കാന സംസ്ഥാനത്തിന്‌ വേണ്ടി നടക്കുന്ന സമരത്തില്‍ അവിടെയുള്ളവര്‍ ഒറ്റയ്ക്കല്ല, ബി.ജെ.പിയിലെ 165 എം.പിമാരും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ മുമ്പും വാഗ്‌ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഒന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick