ഹോം » വാര്‍ത്ത » 

കേരളത്തില്‍ യു.എ.ഇ കോണ്‍സുലെറ്റ് തുറക്കും

July 18, 2011

തിരുവനന്തപുരം: കേരളത്തില്‍ യു.എ. കോണ്‍സുലെറ്റ് തുറക്കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.എ.ഇ അംബാസഡറും തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലെറ്റ് ആരംഭിക്കും.

യു.എ.ഇയിലെ 17 ലക്ഷത്തോളം മലയാളികള്‍ക് സഹായകരമായ തീരുമാനമാണ് കോണ്‍സുലേറ്റ് യാഥാര്‍ത്ഥ്യമാവുന്നതിലൂടെ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കോണ്‍സുലെറ്റ് ജനറല്‍ ഓഫീസിനായി നേരത്തെ കത്ത് നല്‍കിയിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

സംസ്ഥാനത്തു കോണ്‍സുലെറ്റ് അനുവദിക്കുന്നതിനു യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള അല്‍ നഹ്യാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കോണ്‍സുലെറ്റ് എത്രയും വേഗം യാഥാര്‍ത്ഥ്യാമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റിന്റെ ആസ്ഥാനം എവിടെയായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ അപൂര്‍വ്വമായാണ് ഒരു രാജ്യം മറ്റൊരു രാജ്യത്ത് ഒന്നിലധികം എംബസികളോ കോണ്‍സുലെറ്റുകളോ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick