മിറാന്‍ഷാ: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വസീറിസ്ഥാന് ഗോത്ര മേഖലയില്‍ യുഎസ് ഡ്രോണ്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് മേഖലയിലെ തീവ്രവാദികളുടെ ഒളിത്താവളത്തിനു നേരെ നാലു മിസൈലുകളാണു ഡ്രോണ്‍ തൊടുത്തത്. ആക്രമണത്തില്‍ ഭീകരരുടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരേ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്നു പാക്കിസ്ഥാന് ആവശ്യപ്പെട്ടുകൊണ്ടണ്ടിരിക്കുന്നതിനിടയിലും ആക്രമണങ്ങള്‍ യുഎസ് തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്.
കഴിഞ്ഞദിവസം യുഎസിന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പാക്കിസ്ഥാനില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: