ഹോം » പ്രാദേശികം » കോട്ടയം » 

നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു: വന്‍ ദുരന്തം ഒഴിവായി

July 18, 2011

ഈരാറ്റുപേട്ട: നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍കെട്ടിടം ഇടിഞ്ഞുവീണു. പ്ളാശനാല്‍ ഗവ.എല്‍പി സ്കൂളിനുവേണ്ടി പുതുതായി നിര്‍മ്മിച്ച രണ്ടുനിലക്കെട്ടിടമാണ്‌ ഞായറാഴ്ച രാത്രി ഇടിഞ്ഞുവീണത്‌.2006ല്‍ എസ്‌എസ്‌എ ഫണ്ടില്‍ നിന്നും 3ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത്‌ അനുവദിച്ച്‌ 260000രൂപയും ഉപയോഗിച്ച്‌ നിര്‍മ്മിച്ച കെട്ടിടമാണ്‌ ഇടിഞ്ഞുവീണത്‌. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച്‌ കെട്ടിടം പഴയകെട്ടിടത്തിന്‌ മുകളിലേക്ക്‌ ഇടിഞ്ഞ്‌ വീണതുമൂലം ഈ കെട്ടിടത്തിങ്കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇടിഞ്ഞ്‌ വീണത്‌ സ്കൂള്‍ പ്രവൃത്തി ദിവസമല്ലാത്തതിനാല്‍ വാന്‍ ദുരന്തം ഒഴിവായി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂള്‍ ആണെങ്കിലും അധികൃതര്‍ ആവശ്യമായ പരിഗണന നല്‍കാത്തതാണ്‌ അപകടകാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ആവശ്യമായ പില്ലര്‍ ബീം എന്നിവ നിര്‍മ്മിക്കാതെയാണ്‌ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ പറയപ്പെടുന്നു.

Related News from Archive
Editor's Pick