ഹോം » പൊതുവാര്‍ത്ത » 

കസ്റ്റഡി മരണം: സി.ബി.ഐക്ക് നോട്ടീസ്

July 19, 2011

കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നോട്ടിസ്‌. കേസില്‍ ഉന്നതരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

സംഭവം നടക്കുന്ന സമയത്ത് തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന മുഹമ്മദ് യാസിനും പാലക്കാട് എസ്.പിയായിരുന്ന വിജയ് സാക്കറേയ്ക്കും കോടതി നേരത്തേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാണ്ട് പിന്നീട് സി.ബി.ഐ കോടതിക്ക് മടക്കി നല്‍കി. ഈ സാഹചര്യം ചോദ്യം ചെയ്തുകൊണ്ട് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സി.ബി.ഐയുടെ വാദം കോള്‍ക്കാനായി ഈ മാസം 26ലേക്ക്‌ ഹര്‍ജി മാറ്റി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick