ഹോം » പ്രാദേശികം » കാസര്‍കോട് » 

പത്രപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റം ടൂറിസത്തിണ്റ്റെ പുതിയ ഭാവം: നെയ്തല്‍

July 19, 2011

നീലേശ്വരം: കാഞ്ഞങ്ങാട്‌ ചേറ്റുകുണ്ടില്‍ സ്വകാര്യ ടൂറിസം റിസോര്‍ട്ടിന്‌ വേണ്ടി പുഴ കയ്യേറിയതും കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ടി ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടി.വി.യുടെ റിപ്പോര്‍ട്ടര്‍ സുനിലിനെ കയ്യേറ്റം ചെയ്തതില്‍ സന്നദ്ധസംഘടനയായ നെയ്തല്‍ പ്രതിഷേധിച്ചു. കാസര്‍കോട്‌ ജില്ലയില്‍ ബി.ആര്‍.ഡി.സി യുടെ മറവില്‍ വരുന്ന ടൂറിസം ഗ്രൂപ്പുകള്‍ കണ്ടലുകളെ അലോസരപ്പെടുത്തുന്ന ടൂറിസം ചിന്തകളെ ഉന്‍മൂലനം ചെയ്ത്‌ കൊണ്ടിരിക്കുന്ന സമയത്താണ്‌ ചിത്താരി പുഴയോരത്ത്‌ നശീകരണ പ്രവൃത്തി മുന്നേറുന്നത്‌. പുഴതീരവും കടല്‍ തീരവും കൂടുതലായി ടൂറിസം ഗ്രൂപ്പുകള്‍ കയ്യടക്കുന്നത്‌ ടൂറിസത്തിനെതിരെ നിലവിലുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുമെന്നും നെയ്തല്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ചിത്താരി പുഴതീരത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും തീരദേശപരിപാലന നിയമത്തിണ്റ്റെ നഗ്നമായ നിയമലംഘനം കൂടിയാണ്‌ നടക്കുന്നത്‌. നിയമ ലംഘനം പുറത്തറിയുമെന്ന ഭയമാണ്‌ ടൂറിസം ലോബിയെ ആക്രമണത്തിന്‌ പ്രേരിപ്പിക്കുന്നത്‌. പത്രപ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അക്രമകത്തെയും പ്രകൃതിക്ക്‌ നേരെയുള്ള കടന്നുകയറ്റവും എതിര്‍ക്കാന്‍ മുഴുവന്‍ സംഘടനകളും മുന്നിട്ടിറങ്ങണമെന്നും നെയ്തല്‍ അഭ്യര്‍ത്ഥിച്ചു.

Related News from Archive
Editor's Pick