വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു

Tuesday 19 July 2011 11:34 pm IST

കാഞ്ഞങ്ങാട്്‌: ഏഴാംക്ളാസ്‌ വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു. ബേള കോണ്‍വെണ്റ്റ്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ബേള, ധര്‍മ്മത്തടുക്ക കോളനിയിലെ സഞ്ജീവയുടെ മകളുമായ സഹന(12)യാണ്‌ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്‌. ഏതാനും ദിവസം മുമ്പാണ്‌ സഹനയ്ക്ക്‌ പനി ബാധിച്ചത്‌. തുടര്‍ന്ന്‌ ബദിയഡുക്കയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും പനി കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന്‌ മംഗലാപുരത്തെ വെന്‍ലോക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹന കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്‌ മരിച്ചത്‌. സഹനയ്ക്കു ഏതു തരത്തിലുള്ള പനിയാണ്‌ ബാധിച്ചതെന്നു വ്യക്തമല്ല. മൃതദേഹം നാട്ടിലെത്തിച്ച്‌ ബേള പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. സാവിത്രിയാണ്‌ മാതാവ്‌. സൌമ്യ, സജിത്‌, സഹോദരങ്ങളാണ്‌ സഹനയോടുള്ള ആദര സൂചകമായി ബേള കോണ്‍വെണ്റ്റ്‌ സ്കൂളിന്‌ അവധി നല്‍കി.