നിര്‍ത്തിയിട്ട ട്രെയിനില്‍ യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Tuesday 19 July 2011 11:36 pm IST

ചെറുവത്തൂറ്‍: നിര്‍ത്തിയിട്ടിരുന്ന ചെറുവത്തൂറ്‍ - മംഗലാപുരം പാസഞ്ചര്‍ ട്രയിനില്‍ അജ്ഞാത യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വെ പോലീസിണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. രാവിലെ 6.3൦ന്‌ ചെറുവത്തൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന പാസഞ്ചര്‍ ട്രയിനിണ്റ്റെ മധ്യ ഭാഗത്തെ ബോഗിയിലാണ്‌ 35 വയസ്‌ തോന്നിക്കുന്ന യുവാവിണ്റ്റെ ജഡം ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്‌.