ഹോം » പൊതുവാര്‍ത്ത » 

ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കും

July 20, 2011

തിരുവനന്തപുരം: ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു വനംമന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു‍. നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴാണ് കള്ളക്കടത്ത് ഏറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് തടയുന്നതിനായി വീടുകളിലും മറ്റു തോട്ടങ്ങളിലും ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന കാര്യം ആലോചനയിലാണ്. സംസ്ഥാനത്ത് ചന്ദനമരങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാര്‍.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick