ഹോം » പൊതുവാര്‍ത്ത » 

ഹിലരി – ജയലളിത കൂടിക്കാഴ്ച ഇന്ന്

July 20, 2011

ചെന്നൈ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. ഹിലരിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ചെന്നൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചയോടെ ചെന്നൈയില്‍ എത്തുന്ന ഹിലരി ക്ലിന്റണ്‍ രണ്ട് പൊതു ചടങ്ങുകളിലും പങ്കെടുക്കും. ചെന്നൈയിലെ അമേരിക്കന്‍ കമ്പനി പ്രതിനിധികളുമായി ഹിലരി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാ‍ര്‍ത്തകളുണ്ട്. ചെന്നൈയിലെ കലാക്ഷേത്രയിലെത്തി ഭരതനാട്യവും കഥകളിയും ആസ്വദിക്കാനും ഹിലരി സമയം കണ്ടെത്തും.

ഹിലരിയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാവും.

Related News from Archive
Editor's Pick